Thursday, June 19, 2025

സ്വപ്നയുടെ വെളിപ്പെടുത്തല്‍: പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെന്ന് ശ്രീരാമകൃഷ്ണന്‍

Must Read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നാ സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്കെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം പ്രതികരിച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് സ്വപ്ന തന്റെ വീട്ടില്‍ വന്നത്. അതിഥികളോട് മാന്യമായും സൗഹാര്‍ദത്തിലും വിനയത്തോടും കൂടിയാണ് പെരുമാറുക പതിവ്.

ശ്രീരാമകൃഷ്ണന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും വീട്ടില്‍ ഒരുമിച്ച് മദ്യപിച്ചെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവിടുകയുണ്ടായി. സ്വപ്നയോട് തനിച്ച് വീട്ടില്‍ വരാന്‍ നിര്‍ബന്ധിച്ചതായും പരാതിയുണ്ടായിരുന്നു.

എന്നാല്‍ കുടുംബസമേതമാണ് താമസിച്ചിരുന്നതെന്നും പൊലീസ് കാവല്‍ ഉള്ള രണ്ട് ഗേറ്റുകള്‍ കടക്കണം വീട്ടിലെത്താന്‍. ഗണ്‍മാന്‍മാരും അസിസ്റ്റന്റ് മാനേജര്‍മാരും ഡ്രൈവര്‍മാരും വീട്ടില്‍ ഉണ്ടാവും. അവിടേക്ക് തനിച്ചു വരാന്‍ പറയാനുള്ള മൗഢ്യം തനിക്ക് ഇല്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ പറയുന്നത്.
അതേസമയം, തന്റെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ കേസു കൊടുക്കട്ടെ എന്നാണ് സ്വപ്നയുടെ വെല്ലുവിളി.

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും സ്വപ്ന പരാതി ഉന്നയിച്ചിരുന്നു. സ്വപ്നയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നാണ് കടകംപള്ളി പ്രതികരിച്ചത്. സ്വപ്ന ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പത്മവ്യൂഹത്തിലാണ്. ബാലരാമപുരത്തെ സ്വപ്നയുടെ വീട്ടില്‍ പോയത് സമീപം പ്രവാസി സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു. കൂടെ ജനപ്രതിനിധികളും രാഷ്്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. കടകംപള്ളി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img