Friday, June 20, 2025

ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനം

Must Read

കോഴിക്കോട്: പുതുതലമുറയുടെ ഊര്‍ജ്ജവും ആരോഗ്യവും ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വലിയ ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്ന് തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോഴിക്കോട് ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 2022 ന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും ട്രോഫി വിതരണവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
അഡ്വ.കെ. എം സച്ചിന്‍ ദേവ് എം. എല്‍. എ അധ്യക്ഷത വഹിച്ചു.
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ മെട്രോ അക്കാദമി നടുവണ്ണൂര്‍ എതിരില്ലാത്ത രണ്ട് ഗോളിന് എഫ് സി ഉമ്മരത്തൂരിനെ തോല്‍പ്പിച്ചു. മൂന്നാം സ്ഥാനം ഗോള്‍ഡന്‍ ബോയ്‌സ് വാകയാട് കരസ്ഥമാക്കി. യുവ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അവസരവും ഇവര്‍ക്ക് ലഭിച്ചു. രണ്ടൂം മൂന്നും സ്ഥാനക്കാര്‍ക്ക് 15,000, 10000 രൂപ വീതം സമ്മാനത്തുക ലഭിച്ചു. യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍ മാസ്റ്റര്‍, കോട്ടൂര്‍ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ സിജിത്ത്, പഞ്ചായത്ത് അംഗം ബിന്ദു ഹരിദാസന്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ടി കെ സുമേഷ്, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ പി. കെ സുര്‍ജിത്ത്, വാകയാട് എന്‍.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ.പി ആബിദ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് സ്വാഗതവും യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് പൃത്തിയില്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img