Tuesday, June 24, 2025

പാര്‍ക്കിങ് പ്ലാസക്ക് വഴിയൊരുങ്ങി; സത്രം ബില്‍ഡിങ് പൊളിച്ചു തുടങ്ങി

Must Read

കോഴിക്കോട്: കിഡ്‌സണ്‍ കോര്‍ണറില്‍ കോര്‍പറേഷന്റെ കൈവശമുള്ള സത്രം കെട്ടിടം പൊളിച്ചു തുടങ്ങി. ഇവിടെ ആധുനിക രീതിയിലുള്ള പാര്‍ക്കിങ് പ്ലാസ് നിര്‍മിക്കും. സത്രം ബില്‍ഡിങിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളാണ് പൊളിച്ചു തുടങ്ങിയത്. നവംബര്‍ അവസാനത്തോടെ ബഹുനിലകെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കും. കെട്ടിടം കെ.ടി.ഡി.സിയുടെ ഹോട്ടലും ടൂറിസ്റ്റ് ഹോമുമായി പ്രവര്‍ത്തിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം അഞ്ചു വര്‍ഷം മുമ്പുതന്നെ കെ.ടിഡി.സി ഒഴിഞ്ഞിരുന്നു. താഴെ നിലയിലുള്ള 12 കടക്കാര്‍ക്ക് താജ് റോഡിലും വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലും ബദല്‍സംവിധാനം ഒരുക്കുന്നുണ്ട്. പി.കെ സ്റ്റീല്‍സ് ആണ് കെട്ടിടം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
30 കോടി ചെലവിലാണ് ഇവിടെ പാര്‍ക്കിങ് പ്ലാസ ഉയരുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും ഇത്. 290 കാറുകള്‍ക്കും ആയിരത്തോളം ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാവും. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പദ്ധതി പരിഹാരമാവും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img