Tuesday, June 24, 2025

വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് 2023 ഫെബ്രുവരിയില്‍ കോഴിക്കോട്ട്

Must Read

കോഴിക്കോട് : ഇന്റര്‍ നാഷണല്‍ ഫൂട്ട് വോളി ഫെഡറേഷന്റെയും ഏഷ്യന്‍ ഫുട്ട് വോളി ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫൂട്ട് വോളി ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 25 ആം മത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് 2023 ഫെബ്രുവരി 23 മുതല്‍ 27 വരെ കോഴിക്കോട് ബീച്ചില്‍ നടത്താന്‍ തീരുമാനിച്ചതായി സംഘാടകരായ ഫൂട്ട് വോളി അസോസിയേഷന്‍ കേരള അറിയിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം നാളെ കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകു. 3 മണിക്ക് നടക്കും . പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് , മൈ ജി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എ കെ ഷാജിയ്ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും.
തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മുന്‍ എം എല്‍ എ എ പ്രദീപ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദു റഹിമാന്‍ എന്നിവര്‍ സന്നിഹിതരാകും.

ഇതാദ്യമാണ് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ ഷിപ്പിന് കേരളം ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും ഒടുവില്‍ ചാമ്പ്യന്‍ഷിപ്പ് 2019 ഡിസംബറില്‍ തായ് ലാന്റില്‍ നടത്തി. അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ – വനിതാ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. ഇതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ 2023 മാര്‍ച്ചില്‍ ചെന്നൈയില്‍ നടക്കുന്ന ഏഷ്യന്‍ ബീച്ച് ചാമ്പ്യന്‍ഷിപ്പിലും പങ്കാളികളാകും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ പ്രത്യേകിച്ച് കായിക പ്രേമികളുടെ നാടായ കോഴിക്കോട് നടത്തുന്നതിന്റെ ആവേശത്തിലാണ് സംഘാടകര്‍ . കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന രീതിയിലാകും ചാമ്പ്യന്‍ഷിപ്പ് ആസൂത്രണ ചെയ്യുകയെന്ന് ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img