കോഴിക്കോട്: നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വിവിവിധയിടങ്ങളില്‍ നിന്നായി മയക്കുമരുന്നും മദ്യവുമായി നാലു പേര് പിടിയിലായി. ബീച്ചില്‍ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും കഞ്ചാവും സഹിതം വെള്ളയില്‍ സ്വദേശി ഹാഷിമിനെയും പുതിയ കടവ് സ്വദേശി സുബൈറിനെയും പിടികൂടി. 9.75 ലിറ്റര്‍ മാഹി മദ്യവും ഒപ്പം അഞ്ചുലിറ്റര്‍ മദ്യവുമായി നടുവട്ടം സ്വദേശി സുനിര്‍കുമാര്‍ അറസ്റ്റിലായി. കാറില്‍ 35 ലിറ്റര്‍ മദ്യം കടത്തുന്നതിനിടെ ബാലുശ്ശേരി കണ്ണിപ്പൊയില്‍ സ്വദേശി സുബീഷിനെ പിടികൂടി. കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. സുധാകരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രിവന്റീവ് ഓഫീസര്‍ പി. മനോജ്, പ്രവീണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ജുബിഷ്, മിനേഷ്, കെ.എം വിവേക്, സി.വി സന്ദീപ്, മുഹമ്മദ് അസ്്ലം, സിജിനി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.