ലണ്ടന്‍: അധികാരമേറ്റ് നാല്പത്തിഅഞ്ചാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വെച്ചു.ല്‌സ് ട്രസ് ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ജനാഭിലാഷം പാലിക്കാനായില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി രാജി വെച്ചത്.ബ്രിട്ടനില്‍ പണപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 10.1 ശതമാനത്തിലെത്തിയിരുന്നു.കഴിഞ്ഞയാഴ്ച തെറ്റായ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ ലിസ് ട്രസ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയുമായ സുവെല്ല ബ്രേവര്‍മാന്‍ അല്പം മുമ്പാണ് ബ്രിട്ടീഷ് മന്ത്രിസഭയില്‍നിന്നും രാജിവെച്ചത്.ഔദ്യോഗികരേഖ സ്വകാര്യ ഇ-മെയില്‍ വഴി മറ്റൊരു എം.പിക്ക് അയച്ചതാണ് രാജിക്ക് കാരണമെന്നായിരുന്നു ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്.