Friday, June 20, 2025

ഇര്‍ഷാദ് വധക്കേസ്: അഞ്ചു പേര്‍ക്കെതിരെ കേസ്

Must Read

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കൊല്ലപ്പെട്ട സൂപ്പിക്കടയില്‍ ഇര്‍ഷാദി(26) കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുപേരെ കൂടി പ്രതികളാക്കും. ഇര്‍ഷാദിന്റെ മാതാവ് നഫീസ പേരാമ്പ്ര കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. സൂപ്പിക്കടയിലെ ഷമീര്‍, നിജാസ്, പന്തിരിക്കരയിലെ കബീര്‍, റൗഫ്, ഫസലു എന്നിവര്‍ക്കെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിലും പിന്നീട് കൊല്ലപ്പെടുന്നതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് നഫീസ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ദുബൈയില്‍ നിന്ന് മേയ് 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇര്‍ഷാദിനെ ഷമീര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കിയതായി മാതാവ് പരാതിയില്‍ പറഞ്ഞിരുന്നു. കബീറിന്റെ നേതൃത്വത്തില്‍ ഉള്ളവരാണ് ഇര്‍ഷാദിനെ ഭാര്യവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചത്. അവിടെ നിന്ന് ജൂലൈ മൂന്നിന് ഇര്‍ഷാദ് സ്വര്‍ണക്കടത്തുകാരുടെ പിടിയിലായി. ജൂലൈ 17നാണ് ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയത്. കേസില്‍ ഇതുവരെ 12 പേര്‍ അറസ്റ്റിലായി. ഒന്നാംപ്രതി മുഹമ്മദ് സ്വാലിഹ് വിദേശത്താണ്. രണ്ടാംപ്രതി ഷംനാദ്, നാലാംപ്രതി ഉവൈസ് എന്നിവരെയും പിടികിട്ടാനുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img