ദുബൈ: മാപ്പിളപ്പാട്ടിനെ ലോകോത്തര സംഗീത നഭസ്സിലേക്കു കൈ പിടിച്ചു നടത്തിയ അനുഗൃഹീത ഗായകൻ, പീർ മുഹമ്മദിന്റെ ഓർമ്മകൾ അയവിറക്കി ദുബൈ കെഎംസിസി ഭാരവാഹികളും സർഗ്ഗധാര സഹപ്രവർത്തകരും ഒത്തുചേർന്നു. പ്രവാസ ലോകത്തും നാട്ടിലും എണ്ണമറ്റ വേദികളിൽ പരിപാടികൾ നടത്തിയ പീർക്കയുടെ പാട്ടുകൾ ജനഹൃദയങളിൽ ഇടം നേടിയതാണന്ന് അനുശോചനത്തിൽ പങ്കടുത്തവർ അഭിപ്രായപ്പെട്ടു.
സർഗ്ഗധാര ചെയർമാൻ അഷ് റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ആക്ടിം പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാകൈ, ഭാരവാഹികളായ മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ: സാജിദ്, ഒ. കെ. ഇബ്രാഹിം, കെ. പി. എ. സലാം, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, എൻ. എ. എം. ജാഫർ, സൈനുദ്ദീൻ ചേലേരി, വി. കെ. അബ്ദുൽ അസീസ്, ഹംസ ഹാജി മാട്ടുമ്മൽ പ്രസംഗിച്ചു. സർഗ്ഗധാര കോഡിനേറ്റർ റഹ് ദാദ് മൂടിക്കര സ്വാഗതവും ജാസിം തിരുവനന്തപുരം നന്ദിയും പറഞ്ഞു. പീർ മുഹമ്മദിന്റെ ഓർമ്മകൾ അലയടിച്ച സദസ്സിൽ മലയാളികളുടെ നാവിൽ എന്നും തത്തിക്കളിച്ച ഗാനങ്ങൾ ആലപിച്ച് കെഎംസിസി പ്രവർത്തകർ ആ ഓർമ്മകൾ ധന്യമാക്കി.