Friday, June 20, 2025

കാസര്‍കോട് എയിംസ് ജനകീയ കൂട്ടായ്മ സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ചു

Must Read

കാസര്‍കോട് : എയിംസ് പ്രൊപോസലില്‍ ജില്ലയുടെ പേരും കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ബഹുജന മാര്‍ച്ചും കളക്ടറേറ്റ് ഉപരോധ സമരവും നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു.

എന്‍.സി.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മഹമൂദ് കൈക്കമ്പ, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ഹരീഷ് നമ്പ്യാര്‍, കേരള കോണ്‍ഗ്രസ് ജെ ജില്ലാ സെക്രട്ടറി നാഷണല്‍ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, കണിഷ മഹാ സഭാ നേതാവ് കുഞ്ഞി കൃഷ്ണന്‍ ജ്യോല്‍സ്യര്‍, ഗോത്ര വര്‍ഗ്ഗ സഭ നേതാവ് കൃഷ്ണന്‍ പരപ്പച്ചാല്‍, റിട്ട. അസി.പൊലീസ് കമ്മിഷണര്‍ ടി. ബഷീര്‍ അഹമ്മദ്, മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജേന്ദ്രന്‍ മുതിയക്കാല്‍, ജനറല്‍ സെക്രട്ടറി ജയരാജ് പി.വി., എയിംസ് കൂട്ടായ്മ മുന്‍ ട്രഷറര്‍ ആനന്ദന്‍ പെരുമ്പള, ഹക്കീം ബേക്കല്‍, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, അന്‍വര്‍ ടി.ഇ, ജസ്സി അനില്‍, ഉമ്മു ഹാനി, ഗീത ജോണ്‍, കുന്നില്‍ അബ്ബാസ് ഹാജി, ഉസ്മാന്‍ കടവത്ത്, ഫൈസല്‍ പി.എം., ഫൈസല്‍ കെ.എം., മുനീര്‍ റോഡ് ചെര്‍ക്കള, ജാഫര്‍ ചെര്‍ക്കള, അബ്ദുല്‍ റഹീം അല്ലാമ, സുഹറ പടന്നക്കാട്, സത്യഭാമ, കുഞ്ഞാസിയ, റുഖിയ, റഷീദ കള്ളാര്‍, താജ്ജുദ്ദീന്‍ ചേരങ്കയ്, മുബഷിര്‍, ബദ്രുദ്ദീന്‍ ചിത്താരി, കോലാച്ചിയടുക്കം സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ പ്രമുഖരുമായ അഹമ്മദ്, ജാഫര്‍, മുനീര്‍, ശംസുദ്ദീന്‍, ഹൈദര്‍ തുടങ്ങിയ നൂറുക്കണക്കിന് സമര പോരാളികള്‍ സംബന്ധിച്ചു.

കളക്ടറേറ്റ് മാര്‍ച്ച് ചെര്‍ക്കളയില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ ഫ്‌ളാഗ് ഓഫ് ചെയ്തു. നാസര്‍ ചെര്‍ക്കളം സ്വാഗതവും നവാസ് പെര്‍ള നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img