മദ്യലഹരിയിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മന:പൂര്‍വമുള്ള നരഹത്യക്കുറ്റം കോടതി ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളുകയും ചെയ്തു.കൊലക്കേസില്‍ പ്രതികളായ ശ്രീറാമും വഫയും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.മജിസ്ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റിയ കേസ് നവംബര്‍ ന് പരിഗണിക്കും.
അപകടമുണ്ടാകുമ്പോള്‍ അമിതമായി മദ്യപിച്ച നിലയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു.കേസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടുപേരും കോടതിയെ സമീപിച്ചിരുന്നു.