കോഴിക്കോട്: ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെസ്റ്റ്ഹില്‍ വൃദ്ധ സദനത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റിട്ട. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഡോ. റിഡിമ (ആയുര്‍വ്വേദ മെഡിക്കല്‍ ആസോസിയേഷന്‍ഏരിയ സെക്രട്ടറി) സംസാരിച്ചു. ആര്യവൈദ്യ വിലാസിനി വൈദ്യശാല മാനെജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കാളൂര്‍ സ്വാഗതവും സജിത്ത് ആലം നന്ദിയും പറഞ്ഞു.
രോഗികള്‍ക്ക് ക്യാമ്പില്‍ സൗജന്യമായി മരുന്നു വിതരണം ചെയ്തു. ഡോ. റീജ മനോജ്, ഡോ.രേഖ, ഡോ.അഭിജിത്ത്് എന്നിവര്‍ ഗോഗികളെ പരിശോധിച്ചു.