Sunday, June 22, 2025

സൂറത്ത്കല്‍ ടോള്‍ ബൂത്ത് മാര്‍ച്ചില്‍ ജനരോഷം ഇരമ്പി

Must Read

മംഗളൂരു:ഭരണകൂട വിലക്കും പൊലീസ് ബാരിക്കേഡുകളും മറികടന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ ചൊവ്വാഴ്ച സൂറത്ത്കല്‍ എന്‍.ഐ.ടി.കെ ടോള്‍ ബൂത്ത് മാര്‍ച്ച് നടത്തി.2015ല്‍ ആരംഭിച്ച ചുങ്കം പിരിവ് നിറുത്തലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ അവസാന ഉറപ്പ് തീയതിയും അവസാനിച്ച സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കിയത്.

കഴിഞ്ഞ മാസം 13ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ദേശീയ പാത അതോറിറ്റി അധികൃതരുടേയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടേയും യോഗം വിളിച്ച് നടത്തിയ ചര്‍ച്ചയിലെ തീരുമാനമാണ് നടപ്പാവാത്തത്.

മാര്‍ച്ച് നയിക്കേണ്ട കോണ്‍ഗ്രസ് നേതാവും മംഗളൂരു കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പ്രതിഭ കുളൈ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടുമായ മുനീര്‍ കാട്ടിപ്പള്ള തുടങ്ങിയ നേതാക്കളുടെ വീടുകളില്‍ അര്‍ധരാത്രി നോട്ടീസ് നല്‍കിയ പൊലീസ് നടപടിക്കെതിരായ പ്രതിഷേധം കൂടിയായി ഇന്നത്തെ സമരം.

വന്‍ സുരക്ഷാ സന്നാഹങ്ങളോടെ ബൂത്ത് പരിസരത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.മാര്‍ച്ച് കടന്നു വരേണ്ട വഴിയില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു.നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയ മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ നേരിട്ടിറങ്ങി പ്രക്ഷോഭം തടയാന്‍ മുന്നില്‍ നിന്നെങ്കിലും ജനമുന്നേറ്റം തടയാനായില്ല.മിഥുന്‍ റൈയുടെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ ചാടിക്കടന്ന് മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

പൊലീസ് നോട്ടീസ് നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുനീര്‍ കാട്ടിപ്പള്ള,പ്രതിഭ കുളൈ, ഇംതിയാസ് തുടങ്ങിയവര്‍ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു.കോണ്‍ഗ്രസ് നേതാവ് മുന്‍ എംഎല്‍സി ഐവന്‍ ഡിസൂസ,മുന്‍ മന്ത്രി വിനയകുമാര്‍ സൊറകെ,മുന്‍ എംഎല്‍എ ജെ.ആര്‍.ലോബോ, സുനില്‍ കുമാര്‍ ബജല്‍, ദിനേശ് ഉള്ളേപടി തുടങ്ങിയവര്‍ സംസാരിച്ചു.മംഗളൂറുവിലെ ബിജെപി എംഎല്‍എമാരായ ഭരത് ഷെട്ടി,ഉമാകാന്ത് കൊട്ട്യന്‍,വേദവ്യാസ് കാമത്ത് എന്നിവര്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയേണ്ടതുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img