Thursday, June 19, 2025

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കണം :മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

Must Read

കാസര്‍കോട്:ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിപാടികളുടെ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ കുറേക്കൂടി പ്രാധാന്യം കൊടുക്കാന്‍ ശ്രദ്ധിക്കണം. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമായി നടത്തണമെന്നും എല്ലാ വാര്‍ഡുകളിലും ഉടന്‍ ജാഗ്രതാ സമിതികള്‍ ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍, തട്ടുകടകള്‍ എന്നിവക്ക് സമയക്രമീകരണം വരുത്താനും ആരാധാനാലയങ്ങളുമായി ബന്ധപ്പെടുത്തി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.എസ്.സോമശേഖര, എം.ശ്രീധര, വി.വി.സജീവന്‍, ടി.കെ.രവി, കെ.ഗോപാലകൃഷ്ണ, ഗിരിജാ മോഹനന്‍, യു.പി.താഹിറ യൂസഫ്, സുഫൈജ അബൂബക്കര്‍, കെ.ഗോപാലകൃഷ്ണഭട്ട്, ജീന്‍ ലവീന മൊന്തേരോ, സത്താര്‍ വടക്കുമ്പാട്, ബി.ശാന്ത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അബ്ദുള്ളക്കുഞ്ഞി, യൂസഫ് ഹേരൂര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍, ഡി.വൈ.എസ്.പി വി.കെ.വിശ്വംഭരന്‍, ഡി.ഡി.ഇ കെ.വി.പുഷ്പ, വിവിധ വകുപ്പ് പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എഡി.എം എ.കെ.രമേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img