റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കലാകായിക വിനോദകേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് റിയാദിലെ ഖിദ്ദിയ വിനോദനഗരം.380 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 220 ചതുരശ്രകിലോമീറ്റര്‍ ഭാഗത്തായി ഇതിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഗ്രെഗ് വൈറ്റ് സെയ്റ്റ് അറിയിച്ചു.
വിഷന്‍ 2030 ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പദ്ധതികളിലൊന്നായ ഖിദ്ദിയ വിനോദനഗരം 2024ലെ ഏഷ്യന്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പദ്ധതിയില്‍ ഡിസ്‌നിലാന്റ് വേള്‍ഡും പാര്‍ക്കും ഉള്‍പ്പെടുന്നുണ്ട്.ലോകത്തിലെ ഇത്തരത്തിലെ ഏറ്റവും വലിയ പാര്‍ക്കായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.
ഗോള്‍ഫ്,വാട്ടര്‍ സ്‌പോട്ട് ഏരിയ,കാറോട്ട മത്സര പാതകള്‍ എന്നിവയും ഖിദ്ദിയ വിനോദനഗരത്തിലുണ്ട്.വിനോദം,കായികം,കല എന്നിവയുടെ ഭാവി തലസ്ഥാനവും ഈ മേഖലകളില്‍ ആഴമേറിയ അനുഭവങ്ങള്‍ ഖിദ്ദിയ പദ്ധതി വാഗ്ദാനം ചെയ്യുന്നു.സുസ്ഥിര കെട്ടിടങ്ങളിലൂടെയും പദ്ധതികളിലൂടെയും ഊര്‍ജ്ജം സംരക്ഷിക്കാന്‍ ഖിദ്ദിയ പ്രതിജ്ഞാബദ്ധമാണ്.