Saturday, June 28, 2025

ചേറ്റൂല്‍ മൊയ്തീന്‍ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂര്‍ ഈസ്റ്റ് വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചേറ്റൂല്‍ മൊയ്തീന്‍ സ്മാരക റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്.

പ്രദേശത്തെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചേറ്റൂല്‍ മൊയ്തീന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം പാതക്ക് ചേറ്റൂല്‍ മൊയ്തീന്‍ റോഡ് എന്ന് നാമകരണം നടത്തിയത്.

കുന്ദമംഗംലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ യു.സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രന്‍ തിരുവലത്ത്, മെമ്പര്‍മാരായ പട്ടാളിയില്‍ ജസീല ബഷീര്‍, ടി ശിവാനന്ദന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img