Saturday, June 28, 2025

ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം; മന്ത്രി മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു

Must Read

കോഴിക്കോട് :ലഹരി വിരുദ്ധ സന്ദേശവുമായി രാമനാട്ടുകര നഗരസഭയുടെ കൂട്ടയോട്ടം. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഓട്ടത്തില്‍ മന്ത്രിയും ഒപ്പം ചേര്‍ന്നു.

ഫാറൂഖ് കോളേജ് രാജാ ഗെയ്റ്റ് മുതല്‍ രാമനാട്ടുകര സുരഭി ജംഗ്ഷന്‍ വരെ നടന്ന കൂട്ടയോട്ടത്തില്‍ ഇരുനൂറോളം പേരാണ് പങ്കെടുത്തത്. കലാ സാംസ്‌കാരിക സാമൂഹ്യ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, യുവജന രാഷ്ട്രീയ സംഘടനകള്‍, വിവിധ റസിഡന്‍സ്, വ്യാപാരി പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, തുടങ്ങി എന്‍എസ്എസ് വളണ്ടിയര്‍മാരും വിവിധ യൂത്ത് ക്ലബ്ബുകളും ഓട്ടത്തില്‍ പങ്കാളികളായി.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി. യുവാക്കളുടെ ഫ്‌ലാഷ് മോബും അരങ്ങേറി.രാമനാട്ടുകര നഗരസഭയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളോടെ നാലുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്.

എക്‌സൈസ് നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ക്യാമ്പുകള്‍, വിദ്യാര്‍ത്ഥി സഭ, ജനസഭ, യുവജന സഭ, ജനകീയ ക്യാമ്പയിനുകള്‍, വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ആയിരത്തോളം ഓട്ടോറിക്ഷകളില്‍ ലഹരി വിരുദ്ധ സ്റ്റിക്കറുകള്‍ പതിക്കല്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് നടപ്പാക്കുക

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img