കാസര്‍കോട്:കോട്ടയത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കുളള യാത്രക്കിടെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ടും യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറിയുമായ കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ കെ.കെ സന്തോഷ് കുമാര്‍ (48) ആണ് മരിച്ചത്.
സുഹൃത്ത് സജിയുടെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് കോട്ടയത്ത് നിന്ന് തിരിച്ചുവരുമ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സന്തോഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രാവിലെ ആറ് മണിയോടെയാണ് മരണപ്പെട്ടത്.
മലയോരത്തെ സാമൂഹിക, സാംസ്‌കാരിക, പൊതുപ്രവര്‍ത്തന രംഗത്ത് നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് സന്തോഷ്. മാലക്കല്ലില്‍ ബിടെക് അലുമിനിയം ഫാബ്രികേഷന്‍ സ്ഥാപനം നടത്തി വരികയായിരുന്നു. ചുള്ളിക്കര ജേസീസിന്റെ മുന്‍ പ്രസിഡണ്ടു കൂടിയാണ് സന്തോഷ് കുമാര്‍.
എരിഞ്ഞിലംകോട്ടെ ചന്തു മണിയാണി – ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുലോചന. മക്കള്‍: സിദ്ധാര്‍ത്ഥ്, അഭിഷേക്, അദ്വൈത്.
സഹോദരങ്ങള്‍: ഹരിഷ്, മഹേഷ് (ദുബൈ) .
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും.