Friday, June 27, 2025

പി.ശാദുലി സ്മാരക പുരസ്‌കാരം എം കെ അഷ്‌റഫിന്

Must Read

വാണിമേല്‍ : സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മുര്‍ഷിദീ ഇശല്‍ ബിഷാറ കലാസാഹിത്യ സംഘം വര്‍ഷംതോറും നല്‍കി വരാറുള്ള മുര്‍ഷിദീ പുരസ്‌കാരത്തിനു ഈ വര്‍ഷം കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്‌റഫ് അര്‍ഹനായി.കലാസാംസ്‌കാരിക രംഗങ്ങളിലും മാധ്യമ പ്രവര്‍ത്തന രംഗത്തും നല്‍കിയ മികച്ച സംഭാവന പരിഗണിച്ചാണ് അഷ്‌റഫിന് അവാര്‍ഡ് നല്‍കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വടകര പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രഭാഷകനും എഴുത്തുകാരനും രാഷ്ട്രീയ നേതാവും ആയിരുന്ന പി ശാദുലിയുടെ സ്മരണക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നത്.മാപ്പിള കവികളായ എം എച്ച് വള്ളുവങ്ങാട്,ഒ എം കരുവാരക്കുണ്ട്,മൊയ്തു മാസ്റ്റര്‍ വാണിമേല്‍, ശാദുലിയുടെ മകന്‍ പി മുനീര്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്
ഈ മാസം 24ന് നാദാപുരം കക്കംവെള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.

രണ്ടര പതിറ്റാണ്ടിലേറെയായി ചന്ദ്രിക റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചുവരുന്ന അഷ്‌റഫ് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ വടകര താലൂക്ക് പ്രസിഡണ്ട്, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ നാദാപുരം മണ്ഡലം ചെയര്‍മാന്‍, ലഹരി നിര്‍മാര്‍ജന സമിതി നാദാപുരം മണ്ഡലം പ്രസിഡണ്ട്, മീഡിയ വിഷന്‍ ചീഫ് എഡിറ്റര്‍, വാണിമേല്‍ എം യു പി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട്, വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ദാറുല്‍ഹുദാ
ടി ടി ഐ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയാണ്. ഗായകനും ഗാനരചയിതാവുമായ ഇദ്ദേഹം വിവിധ ജില്ലാ സബ്ജില്ല സ്‌കൂള്‍ കലോത്സവങ്ങളില്‍ മാപ്പിള കലകളുടെ വിധി കര്‍ത്താവാണ്. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img