Wednesday, June 25, 2025

എന്‍.ഐ.ടി തത്വ 21 മുതല്‍

Must Read

കോഴിക്കോട്: ചാത്തമംഗലം എന്‍.ഐ.ടിയില്‍ ശാസ്ത്ര സാങ്കേതിക വാര്‍ഷിക സമ്മേളനം -തത്വ 21,22,23 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റോബോവാര്‍സ്, ഹാക്കത്തോണ്‍, ജി.എസ്.എം ലാബിരിന്ത്, ലക്ചറര്‍, വര്‍ക്ക്ഷോപ്പ് തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷകങ്ങള്‍. 20ന് അഞ്ചുമണിക്ക് സാപ് സക്സസ് ഫാക്ടേഴ്സ് ഇന്ത്യ വൈസ് പ്രസിഡന്റ് ജയിംസ് തോമസ് ഉദ്ഘാടനം ചെയ്യും.

21ന് വിമാനനിര്‍മാണം, നൗകനിര്‍മാണം, റോബോട്ടുകളുടെ നിര്‍മാണം എന്നിവയില്‍ മത്സരം നടക്കും. ഇതിന് പുറമെ വീല്‍സ് എന്ന മോട്ടോര്‍ വാഹന പ്രദര്‍ശനവും സ്റ്റണ്‍ഡ് ഷോയും നടക്കും. 22,23 ദിവസങ്ങളില്‍ പ്രോ ഷോ അരങ്ങേറും. 23ന് ശ്രേയാ ഘോഷാല്‍, ഡി.ജെ ഷാന്‍ എന്നിവര്‍ അരങ്ങിലെത്തും.

വാര്‍ത്താസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എസ് സതീദേവി, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ. രജനീകാന്ത്, ഫാക്കല്‍ടി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശക്തിവേല്‍ എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img