Sunday, June 22, 2025

പള്‍സര്‍ 220 മോഷ്ടാവായ കുട്ടി കള്ളന്‍ പിടിയില്‍

Must Read

കോഴിക്കോട് :നഗരത്തില്‍ നിന്നും മൂന്നോളം പള്‍സര്‍ 220 ബൈക്ക് മോഷ്ടിച്ച പേരാമ്പ്ര നിവാസിയായ വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി.കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി പള്‍സര്‍ 220 വിഭാഗത്തില്‍പ്പെട്ട ബൈക്ക് മോഷണം പോകുന്നത് പതിവായിരുന്നു.സി.സി.ടി.വി.ദൃശൃങ്ങള്‍ പരിശോധിച്ചപ്പോള്‍ നീല പ്ലാസ്റ്റിക്ക് റെയില്‍ കോട്ടും ഹെല്‍മെറ്റും മാസ്‌കും ധരിച്ചാണ് ബൈക്കുകള്‍ മോഷണം നടത്തുന്നത്.

കോഴിക്കോട് കണ്ണൂര്‍ റോഡിലെ സല്‍ക്കാര ഹോട്ടലിലെ ജോലിക്കാരനായ സാദിദ് ഗവാദ് ഹോട്ടലിന് സമീപം നിറുത്തി വെച്ച പള്‍സറും, ചക്കരത്ത് കുളം എസ്.ഐ.ബി.ബേക്കിന്റെ മുന്നില്‍ അഭിനരാജ് നിറുത്തിയിട്ട പള്‍സറും, കോഴിക്കോട് മൊഫ്യൂഷ്യല്‍ ബസ്റ്റാന്റിന് സമീപത്തുള്ള സെഞ്ചുറി കോംപ്ലക്‌സില്‍ നിറുത്തിയിട്ട ഒരു പള്‍സര്‍ ബൈക്കുമാണ് കളവ് ചെയ്തത് .തുടര്‍ന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറ്റിയിലെ നിരവധി സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.

പ്രതി മുന്‍പും സമാന കുറ്റകൃത്യങ്ങളില്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ള ആളാണ്.കൂടാതെ വടകര മുസ്ലീം പളളിയില്‍ നിന്നും മോഷ്ടിച്ച ഒരു മൊബെല്‍ ഫോണും, 3 പള്‍സര്‍ 220 ബൈക്കുകളും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ള പള്‍സര്‍ 220 ബൈക്കുകള്‍ കളവ് നടത്തിയതില്‍ പ്രതിക്ക് ബന്ധമുണ്ടൊ എന്ന് പോലീസിന് സംശയമുണ്ട്.

പ്രതിക്കെതിരെ കോഴിeക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് കൊടുക്കുന്നതിനാവിശ്യമായ നടപടി സ്വീകരിച്ചിട്ടുള്ളതാണ്.സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്.എം.വി. ,ഹരീഷ് കുമാര്‍ സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലെനീഷ് പി.എം., ബബിത്ത് കുറുമണ്ണില്‍ , എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img