Friday, June 20, 2025

ഡിജിറ്റല്‍ സര്‍വ്വേ: പ്രാരംഭ നടപടികള്‍ക്ക് വടകരയില്‍ തുടക്കമായി

Must Read

വടകര :ഡിജിറ്റല്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ക്ക് വടകര നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു. ഡിജിറ്റല്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

വാര്‍ഡ്തലത്തില്‍ സര്‍വ്വേസഭകള്‍ സംഘടിപ്പിക്കാനും ഈ മാസം 25 നകം സര്‍വ്വേസഭ ചേര്‍ന്ന് സര്‍വ്വേയെക്കുറിച്ച് വിശദീകരിക്കാനും നവംബര്‍ 1 മുതല്‍ സര്‍വ്വേ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

വടകര നഗരസഭയില്‍ നടന്ന യോഗത്തില്‍ ഹെഡ് സര്‍വ്വേയര്‍ ഷരീഫ ബീവി, ഡ്രാഫ്റ്റ്മാന്‍മാരായ രാജീവന്‍, അബ്ദുല്‍ സലാം ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img