Friday, June 20, 2025

കിഷോര്‍ കുമാറിന് ഗാനാഞ്ജലി

Must Read

കോഴിക്കോട് : ബോളിവുഡ് ഇതിഹാസം ഗായകന്‍ കിഷോര്‍ കുമാറിന്റെ 35 ആം ചരമ വാര്‍ഷികം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പാടിയും ആലാപന മത്സരം നടത്തിയും കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി ഡോ. ഫസല്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ എം പി മനു മുഖ്യതിഥിയായി , പിന്നണി ഗായിക ഗംഗ , ബാലതാരം ഗോപീകൃഷ്ണന്‍, പപ്പന്‍ കോഴിക്കോട് എന്നിവരെ ആദരിച്ചു. കെ സുബൈര്‍, കെ എന്‍ മുകേഷ് കുമാര്‍ ,രേഖ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കിഷോര്‍ അനിയന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ എന്‍ മുകേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ഗോല്‍മാല്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ആനെ വാലാ പല്‍ പാടി പ്രസന്ന കുമാറിന്റെ ഗാനത്തോടെ കിഷോര്‍ കുമാര്‍ നൈറ്റിന് തുടക്കമിട്ടത്. ഗായകരായ ടി ടി. സുരേഷ്, മെഹറൂഫ് കാലിക്കറ്റ്, ഗംഗ, ജിഷ ഉമേഷ്, രഞ്ജിനി വര്‍മ്മ, ഡോ. അനു ദേവാനന്ദ്, സലീഷ് ശ്യം , സുനില്‍ ഹരിദാസ് , പി എം സലീല്‍ , എന്‍ ജനീബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം – ഷാജന്‍ ഫ്രാന്‍സിസ് ( തൃശൂര്‍), രണ്ടാം സ്ഥാനം – നിരഞ്ജന്‍ ( കോഴിക്കോട്), മൂന്നാം സ്ഥാനം – ദേവനന്ദ ബൈജു , ജാഫര്‍ കൊളത്തറ എന്നിവര്‍ പങ്കിട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img