കോഴിക്കോട് :കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിരോധ മനുഷ്യച്ചങ്ങല തീര്‍ക്കും. കായക്കൊടി മുതല്‍ തളീക്കര വരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിലാണ് കമ്മറ്റിയുടെ ചെയര്മാന്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ ഹമീദിനെ കണ്‍വീനറായും മൊയ്തുവിനെ ട്രഷററായും തെരെഞ്ഞെടുത്തു. മുഴുവന്‍ വാര്‍ഡുകളിലും ലഹരി വിരുദ്ധ ഗ്രാമസഭ വിളിച്ചു ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ് ഇടക്കുടി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഉമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീജ, പഞ്ചായത്ത് അംഗങ്ങളായ പി ബിജു, മനോജ് ഒ.പി, ഷൈമ, അജിഷ, ജലജ സി.പി, കുമ്പളം കണ്ടി അഹമ്മദ്, കുഞ്ഞബ്ദുള്ള, എം.ടി, റഫീഖ് കൊടുവങ്ങള്, ശോഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ ശശി, ശ്രീജിത്ത് കരണ്ടോട്, ബിജു കായക്കൊടി, പഞ്ചായത്ത് സെക്രട്ടറി രാജീവന്, വിവിധ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, സിഡിഎസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു.