Thursday, June 19, 2025

കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ പരിചരണം: ഹെല്‍ത് ഡ്രൈവ് പദ്ധതി താക്കോല്‍ദാനം 17ന്

Must Read

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത് ഡ്രൈവ് പദ്ധതിയുടെ വാഹനത്തിന്റെ താക്കോല്‍ദാനം 17ന് വൈകുന്നേരം 4 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് ഭാരവാഹികള്‍ക് കൈമാറും

ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന രീതിയില്‍ വീടുകളില്‍ പോയി കിടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കാനാണ് കെഎംസിസി ഹെല്‍ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വാഹനം നല്‍കുന്നത്.
ഹെല്‍ത് പദ്ധതിയിലൂടെയുള്ള വാഹനം കാസര്‍കോട് നഗരം കേന്ദ്രമാക്കി ജില്ലാ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനാണു നല്‍കുക.

കിടപ്പിലായ രോഗികള്‍ക്കും പരിചരണം ലഭിക്കാന്‍ ആരോരുമില്ലാത്തവര്‍ക്കും സാന്ത്വനമായി വര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ പ്രവര്‍ത്തനം നിരവധി കിടപ്പ് രോഗികള്‍ക്ക് വലിയ ആശ്വാസമാകും കൂടുതല്‍ വിവരങ്ങള്‍ക് ജില്ലാ വൈസ് പ്രസിഡന്റ് സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാടുമായി (8075687790)ബന്ധപ്പെടണമെന്ന് അറിയിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img