Thursday, June 19, 2025

കടല്‍ത്തീരം മാലിന്യമുക്തമാക്കാന്‍ പദ്ധതി

Must Read

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ ബേപ്പൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള 23 കിലോമീറ്റര്‍ കടല്‍ത്തീരം മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി തയാറാക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ. ബീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ഇതിന്റെ ഭാഗമായി ക്ലീനിങ് മിഷന് രൂപം നല്‍കി. വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ചാണ് ശുചീകരണ പദ്ധതി നടപ്പാക്കുക. പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയായിരിക്കും ഓരോ ക്ലസ്റ്ററിനെയും നിയന്ത്രിക്കുക. ടൂറിസംവകുപ്പിന് കീഴില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം ക്ലബ്ബുകള്‍ക്കും ശുചീകരണ പ്രവൃത്തിയുടെ ചുമതല നല്‍കും.

മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, പി.എ മുഹമ്മദ് റിയാസ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളും മേയര്‍ ബീന ഫിലിപ്പ് ചെയര്‍പേഴ്സണും ആയി കമ്മിറ്റി രൂപീകരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img