Monday, June 23, 2025

മലബാര്‍ ചേംബര്‍ ; ഭാരവാഹികള്‍ സ്ഥാനമേറ്റു

Must Read

കോഴിക്കോട് : മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് 2022 – 24 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദില്‍ നിന്നും പ്രസിഡന്റ് എം എ മെഹബൂബ് ചുമതല ഏറ്റുവാങ്ങി. തുടര്‍ന്ന് വൈസ് പ്രസിഡന്റ്മാരായി എം നിത്യാനന്ദ് കാമത്ത് , എം. ഖാലിദ്, സെക്രട്ടറി കെ അരുണ്‍ കുമാര്‍ ,ട്രഷറര്‍ ടി ഗോപകുമാര്‍ സി എ , ജോയിന്റ് സെക്രട്ടറി പോള്‍ വര്‍ഗീസ് തുടങ്ങിയവരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു. ചടങ്ങില്‍ ടാറ്റാ എല്‍ എക്സി മാനേജിങ് ഡയറക്ടര്‍ ആന്റ് സി ഇ ഒ മനോജ് രാഘവന്‍ മുഖ്യതിഥിയായി.

കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി എന്‍ സുജിത്ത് കുമാര്‍ , പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് , കാഫിറ്റ് വൈസ് പ്രസിഡന്റ് കളത്തില്‍ കാര്‍ത്തിക് , കെ എസ് എസ് ഐ എ മുന്‍ പ്രസിഡന്റ് പി എം എ ഗഫൂര്‍ , മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് അലോക് കുമാര്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.
[

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img