Monday, June 23, 2025

ക്രിക്കറ്റ് പരിശീലനത്തിന് കിണാശ്ശേരി ജിവിഎച്ച്എസ് ഒരുങ്ങി

Must Read

പരിശീലന നെറ്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കിണാശ്ശേരി ജി വി എച്ച് എസിലെ കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുതിയ സംവിധാനം ഒരുങ്ങി. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ക്രിക്കറ്റ് പരിശീലന നെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെറ്റില്‍ കുട്ടികളോടൊപ്പം മന്ത്രി ക്രിക്കറ്റ് കളിച്ചത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ആവേശമായി.

എംഎല്‍എ ഫണ്ടില്‍ നിന്നും ശാസ്ത്രലാബ് ഡിജിറ്റലൈസേഷന് എട്ടു ലക്ഷം രൂപ കിണാശ്ശേരി സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്.
വാര്‍ഡ് കൗണ്‍സിലര്‍ സാഹിദ സുലൈമാന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക റീന, രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രതിനിധികള്‍, സ്‌കൂള്‍ പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img