Saturday, June 21, 2025

പള്ളിയില്‍നിന്നും മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍

Must Read

കോഴിക്കോട് : രണ്ടു ദിവസം മുന്‍പ് പൊറ്റമ്മലിലെ സലഫി മസ്ജിദില്‍ നമസ്‌കരിക്കാന്‍ കയറിയ യുവാവിന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജാവേദ്ഖാനെ(20 വയസ്) സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവും ചേര്‍ന്ന് പിടികൂടി.

കിനാലൂര്‍ സ്വദേശിയായ വ്യക്തിയുടെ ടാബും, ലാപ്‌ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗായതിനാല്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് മോഷണം നടന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വില്‍പ്പന നടത്തിയ ശേഷം മൊബൈല്‍ ഫോണും, വാച്ചും,കൂളിംഗ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു.ലാപ്പ്‌ടോപ്പ് വില്‍പ്പന നടത്താന്‍ സാധിക്കാത്തതിനാല്‍ പ്രതി താമസിക്കുന്ന ചേവായൂര്‍ ത്വക്ക് രോഗാസ്പത്രിക്ക് സമീപത്തുള്ള ഉദയം ഹോമിന്റെ കോമ്പൗണ്ടില്‍ കുറ്റികാട്ടിലൊളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.

ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പ്രതി ചില്‍ഡ്രന്‍സ് ഹോമിലാണ് വളര്‍ന്നത്.പണക്കാരെപ്പോലെ ജീവിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് കളവിലേക്ക് തിരിയുന്നത്. ഇതിനുമുന്‍പും നിരവധി കളവുകള്‍ ചെയ്തിട്ടുണ്ടങ്കിലും ആളുകള്‍ പിടി കൂടുകയും എല്ലാം ഒത്തു തീര്‍പ്പാക്കുക യുമായിരുന്നു.പ്രതിക്കെതിരെ ഒരു പോക്‌സോ കേസും നിലവിലുണ്ട്.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,രാകേഷ് ചൈതന്യം,എ.കെ അര്‍ജ്ജുന്‍ മെഡിക്കല്‍ കോളേജ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരികൃഷ്ണന്‍, ശ്രീജയന്‍, സിപിഒ ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img