Friday, June 20, 2025

ഹരിത ടീച്ചറും കുട്ട്യോളും പദ്ധതിക്ക് അഴിയൂര്‍ പഞ്ചായത്തില്‍ തുടക്കമായി

Must Read

കോഴിക്കോട് :കുട്ടികളില്‍ വ്യക്തി ശുചിത്വ ബോധം ഉറപ്പുവരുത്തുക, സ്‌കൂളുകളിലും വീടുകളിലും പരിസര ശുചിത്വം പാലിക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹരിത ടീച്ചറും കുട്ട്യോളും പദ്ധതിക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു.

ജൈവ മാലിന്യങ്ങള്‍ ജൈവ വളമാക്കി സ്‌കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുക, അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഒഴിവാക്കി പകരം അവ തരംതിരിച്ച് പുനരുപയോഗത്തിന് സാധ്യമാണെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക, ഹരിത പ്രോട്ടോകോള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തുക, പാഴ് വസ്തു തരംതിരിച്ച് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് കൈമാറുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളിലൂടെ വീടുകളില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ കരോടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍ ഗ്രീന്‍ അംബാസിഡര്‍ പ്രഖ്യാപനം നടത്തി. ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ ഷിനി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, കെ.പി ഗോവിന്ദന്‍, അശോകന്‍ ടി.ടി, സി.ഡി.എസ് മെമ്പര്‍ പ്രസന്ന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img