Friday, June 20, 2025

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത്: അവലോകന യോഗം നടന്നു

Must Read

കോഴിക്കോട് :സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി സംബന്ധിച്ച് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലാതല അവലോകന യോഗം നടന്നു.

പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗൗരവതരത്തില്‍ എടുക്കണമെന്നും വകുപ്പുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ തുടരണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഫീസുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന മുഴുവന്‍ ഫയലുകളും കാലതാമസം നേരിടാതെ തീര്‍പ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നല്ലരീതിയില്‍ പൂര്‍ത്തിയാക്കിയ വകുപ്പുകളെ മന്ത്രി അഭിനന്ദിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകള്‍ തീര്‍പ്പാക്കിയ ഫയലുകള്‍, അവശേഷിക്കുന്ന ഫയലുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ ധരിപ്പിച്ചു.

2022 മെയ് 31 വരെ തീര്‍പ്പാക്കാന്‍ കഴിയാത്ത ഫയലുകള്‍ സെപ്റ്റംബര്‍ 30 നകം തീര്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം. പരമാവധി കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കാനായി അവധി ദിവസങ്ങളിലും പ്രവൃത്തി സമയം കഴിഞ്ഞും ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img