Thursday, June 19, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ച് പൂട്ടരുത്

Must Read

ഡി.വൈ.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ

കോഴിക്കോട് :മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും മറ്റ് സമീപപ്രദേശങ്ങളിലെ ആളുകള്‍ക്കും തുടര്‍ ചികില്‍സാവിശ്യാര്‍ത്ഥം ദൂരെ സ്ഥലങ്ങളിലേക്ക് യാത ചെയ്യാന്‍ ട്രയിന്‍ ബുക്ക് ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം സച്ചിന്‍ ദേവ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദിപു പ്രേമനാഥ്, കെ എം നിനു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറര്‍ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img