ദുബായ് :ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാത്രി 8 മണിക്ക് അബൂഹൈല്‍ കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് മദ്ഹേ മദീന ബില്‍ ഹബീബ് റബീഹ് സംഗമം സംഘടിപ്പിക്കാന്‍ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
സ്നേഹം സേവനം സമര്‍പ്പണം യു എ ഇ കെ എം സി സി ഡിജിറ്റല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഊര്ജിതമാകാനും തീരുമാനിച്ചു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ട്രഷറര്‍
ഹനീഫ് ടി ആര്‍ , ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ . ജില്ലാ ഭാരവാഹികളായ മഹ്‌മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീന്‍ ,യൂസുഫ് മുക്കൂട് .ഫൈസല്‍ മൊഹ്സിന് തളങ്കര . അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ . ഹസൈനാര്‍ ബീജന്തടുക്ക ,സലാം തട്ടാനാച്ചേരി ,അഷ്‌റഫ് പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .മഹ്‌മൂദ് ഹാജി പ്രാര്‍ത്ഥനയും സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.