Friday, June 20, 2025

യൂത്ത് ലീഗ് ദോത്തി ചലഞ്ചിന് തുടക്കമായി; പങ്കാളികളായി സര്‍വകലാശാലാ കാമ്പസ് സമൂഹം

Must Read

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ദോത്തി ചലഞ്ചിന് പ്രൗഢമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സര്‍വകലാശാലാ ക്യാമ്പസ്
സമൂഹത്തെ പങ്കാളികളാക്കിയാണ് ദോത്തി ചലഞ്ചിന് തുടക്കം കുറിച്ചത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 10 മുതല്‍ 30 വരെയാണ് ഫണ്ട് ശേഖരണം. ഫണ്ട് നല്‍കിയവര്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരമായ ദോത്തി പിന്നീട് നല്‍കും. സി.എച്ച് മുഹമ്മദ് കോയയുടെ കലാലയ മുറ്റത്ത് നിന്ന് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിക്കാനായതില്‍ അഭിമാനമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

ദോത്തി ചലഞ്ച് എന്ന ആപ്പ് വഴി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ് ഫണ്ട് കലക്ഷന്‍ നടത്തുന്നത്. ആപ്പ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ ലഭ്യമാണ്. ഐ.ഒ.എസ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജില്ല, പഞ്ചായത്ത്, യൂണിറ്റ് എന്നിവ സെലെക്ട് ചെയ്തതിന് ശേഷമാണ് പണമടക്കേണ്ടത്. 600/- രൂപയോ അതിന്റെ ഗൂണിതങ്ങളോ ആയാണ് പണമടക്കാന്‍ സാധിക്കുക.

ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ സ്വാഗതം പറഞ്ഞു. ഡോ.വി.പി അബ്ദുല്‍ ഹമീദ്, ഡോ. റഷീദ് അഹമ്മദ്, അഷ്റഫ് എടനീര്‍, കെ.എ മാഹിന്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം. ജിഷാന്‍, ഗുലാം ഹസന്‍ ആലംഗീര്‍, പി എം ബാബു,ശരീഫ് വടക്കയില്‍, അസീസ് പള്ളിക്കല്‍, സി.എ ബഷീര്‍, പി.എ. ജൈസല്‍ പ്രസംഗിച്ചു. വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി സവാദ് കള്ളിയില്‍ നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img