Friday, June 20, 2025

സ്വദേശത്തും, വിദേശത്തും കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരം – സി.ടി

Must Read

കാസര്‍കോട്: അതിരുകളില്ലാത്ത പ്രവര്‍ത്തനങ്ങളും ജീവ കാരുണ്യവും കൊണ്ട് പൊതു മനസ്സില്‍ ഇടം പിടിച്ച കെ.എം.സി.സി പ്രവര്‍ത്തനം പകരം വെക്കാനില്ലാത്ത സേവനമാണെന്നും സ്വദേശവും വിദേശവും
കര്‍മ്മമണ്ഡലമാക്കി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ നടത്തുന്ന ഇടപെടല്‍ ലോക മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു.

ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ ഹിമായ,സഹാറ, ഇമ്ദാദ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് തണലായി മാറിയെന്നും സി.ടി. പറഞ്ഞു. പാണക്കാട് പൂക്കോയ തങ്ങള്‍ ഹോസ്പീസിന് വാഹനം വാങ്ങുന്നതിന് അനു വദിച്ച ധനസഹായ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുക യാരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് റാഫി പളളിപ്പുറം അധ്യക്ഷത വഹിച്ചു. കെ.പി.അബ്ബാസ് കള നാട് സ്വാഗതം പറഞ്ഞു.
ടി.ഇ.അബ്ദുല്ല,എ.അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ,എം.സി. ഖമറുദ്ധീന്‍,എന്‍.എ. അബൂബക്കര്‍ ഹാജി, എം.ബി.യൂസുഫ്, ഹംസ തൊട്ടി,കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, പി.എം.മുനീര്‍ ഹാജി , സി.എച്ച് നൂറുദ്ദീന്‍,റഷീദ് ഹാജി കല്ലിങ്കാല്‍, ഡോ.ഇസ്മായില്‍ എ.എം.കടവത്ത്,കെ.ഇ.എ.ബക്കര്‍,എ.ബി. ശാഫി,ലത്തീഫ് നീലഗിരി,ഹനീഫ് കട്ടക്കാല്‍,സഹീര്‍ ആസിഫ്, മുത്തലിബ് പാറക്കെട്ട്,എ.പി.ഉമ്മര്‍, സി.എ.അബ്ദുല്ല കുഞ്ഞി ഹാജി, കെ.എം.ബഷീര്‍ തൊട്ടാന്‍, ഹാരിസ് ചൂരി, കെ.ബി.കുഞ്ഞാമു,ജീബ് കമ്പാര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ബിഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img