Thursday, June 19, 2025

ചരമം

Must Read

കോഴിക്കോട്: റിട്ടയേഡ് പോലീസ് സുപ്രണ്ട് കോളായി ഗോപാലന്‍ നമ്പ്യാര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് (കെ ജി കെ കുറുപ്പ് – 93) നിര്യാതനായി .പഴയ മദിരാശി സംസ്ഥാനത്തില്‍ 1950 ല്‍ സബ് ഇന്‍സ്പെക്‌റായി ജോലിയില്‍ പ്രവേശിക്കുകയും പിന്നീട് സംസ്ഥാന പുന:സംഘടനക്ക് ശേഷം കേരള പോലീസ് സേനയില്‍ വരുകയും ചെയ്തു.

1967 ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയും 1972 ല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയും 1982 ല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആയും പ്രൊമോഷന്‍ ലഭിച്ച കുറുപ്പ് കോഴിക്കോട് രുറല്‍, ക്രൈം ബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ് എന്നിവയില്‍ എസ് പി ആയിരുന്നു.

38 വര്‍ഷത്തെ നിസ്വാര്‍ത്ഥവും സത്യസന്ധവുമായ സേവനത്തിന്റെ ഭാഗമായി ഒട്ടേറെ കീര്‍ത്തി പത്രങ്ങള്‍ കിട്ടിയ അദ്ദേഹത്തിന് 1976 ല്‍ പ്രശസ്ത സേവനത്തിനുള്ള പ്രഡിഡന്റിന്റെ മേഡലും 1985 ല്‍ വിശിഷ്ട സേവനത്തിനുള്ള പ്രസിഡണ്ട് അവാര്‍ഡും ലഭിച്ചു.

അദ്ദേഹത്തിന്റെ സത്യസന്ധയ്ക്കും കഠിനദ്ധ്വാനത്തിനും കാര്യപ്രാപ്തിയ്ക്കും അംഗീകാരമായി ഐ പി എസ് കേഡര്‍ ലഭിച്ച കുറുപ്പ് 1987 ല്‍ റിട്ടയര്‍ ചെയ്ത ശേഷം ഫ്രീലാന്‍സ് ഇന്‍വെസ്റ്റിഗേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.മികച്ച ഹോക്കി കളിക്കാരാനും കൂടിയായ കുറുപ്പ് പ്രീ യൂണിവേഴ്‌സിറ്റി കാലത്തു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സ്പീക്കര്‍ ആയിരുന്നു.

ഭാര്യ : അന്തരിച്ച വടകര പാലോലപ്പറമ്പത് ലക്ഷ്മിക്കുട്ടിയമ്മ.മക്കള്‍: കോമളവല്ലി, ഗോപാലകൃഷ്ണന്‍ (ബിസിനസ്) രഞ്ജിനി, പുഷ്പരാജ് (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ) ഉഷാകുമാരി.മരുമക്കള്‍: മോഹന്‍ദാസ് മേനോന്‍ (റിട്ടയേര്‍ഡ് മാനേജര്‍, സെന്‍ട്രല്‍ ബാങ്ക്) രാജശ്രീ (ബിസിനസ്) മോഹനദാസ് (റിട്ടയേര്‍ഡ് ഏരിയ മാനേജര്‍, കോഴിക്കോട് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്) ലതിക (ബാങ്ക് ഓഫ് ബറോഡ) പ്രേമചന്ദ് (ഗള്‍ഫ് റിട്ടേണ്‍ഡ് ).സംസ്‌കാരം വൈകിട്ട് 5 ന് മാവൂര്‍റോഡ് ശ്മശാനത്തില്‍

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img