Saturday, June 21, 2025

ചരമം

Must Read

എറണാകുളം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഐ എഫ് ഡബ്ല്യു ജെ നാഷണല്‍ കൗണ്‍സില്‍ അംഗവുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സലിം നിര്യാതനായി. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ സെക്രട്ടറിയുമായിരുന്നു. ഫോറത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ച സലിം പ്രസ് ക്ലബ്ബിന്റെ ആക്റ്റിങ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതനായ എ സി ജോസിന്റെ പത്രാധിപത്യത്തില്‍ നടത്തിയിരുന്ന ടെലക്‌സ്, മംഗളം, മലയാള മണ്ണ്, കോഴിക്കോട്ടെ ന്യൂസ് കേരള എന്നി പത്രങ്ങളില്‍ ജോലി ചെയ്തു. കുറച്ചു കാലം പാര എന്ന ആക്ഷേപഹാസ്യ മാസികയും നടത്തി. അസാധു വിനോദ മാസികയിലും പ്രവര്‍ത്തിച്ചിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സമിതിയില്‍ അംഗമായി. 1973-ല്‍ കേരളം സന്തോഷ് ട്രോഫി നേടിയതു മുതല്‍ കൊച്ചിയില്‍ നടന്ന എല്ലാ ഫുട്‌ബോള്‍ മേളകളുടേയും പബ്ലിസിറ്റി കണ്‍വീനറായിരുന്നു. മികച്ച ഫുട്‌ബോള്‍ കമന്റേറ്റര്‍ എന്ന നിലയ്ക്കും അറിയപ്പെട്ടു. ഒടുവില്‍ മീഡിയ കൊച്ചിന്‍ എന്ന പബ്‌ളിക് റിലേഷന്‍സ് സ്ഥാപനം നടത്തിവരികയായിരുന്നു.

കോട്ടയം ചുങ്കം ഇടാട്ടുതറയില്‍ പരേതനായ കെ. അലിയാരുടേയും കോടിമത മഠത്തിപ്പറമ്പില്‍ പരേതയായ കെ.ഹലീമാബീവിയുടേയും മകനായ സലിം വര്‍ഷങ്ങളായി എറണാകുളത്താണ് താമസം. ഗവണ്‍മെന്റ് ഹോമിയോ റിട്ടയഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എ പരിമളകുമാരിയാണ് ഭാര്യ. മക്കള്‍: തന്‍വീര്‍ എം. സലിം( ഫ്‌ളവറി, പാലാരിവട്ടം), തസ് വീര്‍ എം. സലിം(ദുബൈ).

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img