Sunday, June 22, 2025

മലബാര്‍ ക്രാഫ്റ്റ് മേള; നിഴലാട്ടം തീര്‍ത്ത് തോല്‍പാവകള്‍

Must Read

രാമചന്ദ്ര പുലവറുടെ തോല്‍പാവകൂത്ത് തിങ്കളാഴ്ച നടക്കും

കോഴിക്കോട് :വെളിച്ചത്തെ ഭേദിച്ച് കഥാപാത്രങ്ങള്‍ കഥപറയുന്ന നിഴല്‍പാവകൂത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി മലബാര്‍ ക്രാഫ്റ്റ് മേളയിലെ തോല്‍പാവകൂത്ത് സ്റ്റാള്‍. പ്രശസ്ത തോല്‍പാവകൂത്ത് കലാകാരന്‍ പത്മശ്രീ രാമചന്ദ്ര പുലവറുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളില്‍ പുരാണ ഇതിഹാസ കഥാപാത്രങ്ങളുടെയെല്ലാം തോല്‍പാവകളെ കാണാം.

തിങ്കളാഴ്ച വൈകീട്ട് 6.30 ന് രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പാവകൂത്ത് ക്രാഫ്റ്റ് മേളയിലെ വേദിയില്‍ നടക്കും. ഒന്നര മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ രാമായണത്തിലെ പ്രസക്ത ഭാഗങ്ങളായ സീതാകല്യാണം, പഞ്ചവടി നിര്‍മ്മാണം, ബാലിമോക്ഷം, രാമ-രാവണ യുദ്ധം, പട്ടാഭിഷേകം എന്നിവയാണ് അരങ്ങേറുക. കൂടാതെ ആനുകാലിക വിഷയങ്ങള്‍ സംബന്ധിച്ച കഥയും അരങ്ങേറും.

ചെറുതും വലുതുമായ അനേകം തോല്‍പാവകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് 100 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഓരോ വീട്ടിലും തോല്‍പാവകളെത്തിക്കുക, പുതുതലമുറക്ക് പാവകൂത്ത് കലയെ സുപരിചിതമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് രാമചന്ദ്ര പുലവര്‍ പറഞ്ഞു. സ്റ്റാളില്‍ തോല്‍പാവകൂത്തുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങളും വില്പനയ്ക്കുണ്ട്. പാരമ്പര്യ ശൈലിയിലുള്ള തോല്‍പാവകൂത്തിന്റെ മാതൃകയും ഇവിടെയുണ്ട്.

സ്വപ്നനഗരിയില്‍ നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേളയില്‍ കേരളം ഉള്‍പ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്. മേള ഒക്ടോബര്‍ 16 വരെ തുടരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img