Friday, June 20, 2025

കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍: ഉടമകളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

Must Read

കോഴിക്കോട്: കോര്‍പറേഷനില്‍ ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസര്‍നെയിമും ദുരുപയോഗം ചെയ്ത് കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ സമ്പാദിച്ച കേസില്‍ കെട്ടിട ഉടമകളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറാകുന്നു. ഇതുവരെ എട്ടു കെട്ടിടങ്ങളിലായി 22 നമ്പറുകളാണ് അനധികൃതമായി നല്‍കിയത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് നടപടികള്‍ വൈകിപ്പിച്ചിരുന്നു. പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വീണ്ടും ജീവന്‍ വെച്ചത്.

നിരവധി സംഭവങ്ങള്‍ ഇതുമായി റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള കാലതാമസമാണ് അന്വേഷണത്തിന് തടസ്സമാകുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.

കെട്ടിട ഉടമകളും ഇടനിലക്കാരും കോര്‍പറേഷന്‍ ജീവനക്കാരും ചില മുന്‍ ജീവനക്കാരും തട്ടിപ്പില്‍ കണ്ണി ചേര്‍ന്നിട്ടുണ്ട് എന്നാണ് വ്യക്തമാവുന്നത്. ഏതാനും ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നുവെങ്കിലും ഒരാളെ ഒഴികെ തിരിച്ചെടുക്കുകയും ചെയ്തു. കോര്‍പറേഷന്‍ ജീവനക്കാരെയും മുന്‍ ജീവനക്കാരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img