Thursday, June 19, 2025

ബാലമിത്ര പദ്ധതി: ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

Must Read

കോഴിക്കോട് : ജില്ലയില്‍ ബാലമിത്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടര്‍ കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ ബാലമിത്ര പദ്ധതിയെക്കുറിച്ച് ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.ടി മോഹന്‍ദാസ് വിശദീകരിച്ചു.

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തില്‍ കണ്ടെത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ലെപ്രസി യൂണിറ്റും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ബാലമിത്ര. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിച്ച് വിവിധ ഔഷധ ചികില്‍സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം വൈകല്യം സംഭവിച്ച കുട്ടികള്‍ ഇല്ലാത്ത അവസ്ഥ നിലനിര്‍ത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ടി.സുരേഷ്, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ കെ.പി മോഹനന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img