കോഴിക്കോട്: പോഷണ മാസാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി മൊകേരി മുതല്‍ വട്ടോളി വരെ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ റാലി ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയുള്ള പോഷണ്‍ അഭിയാന് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ് ‘പോഷന്‍ മാ’ ആചരണം. ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഇടയില്‍ പോഷണ നിലവാരം ഉയര്‍ത്തുക എന്നതാണ് ‘പോഷന്‍ മാ’ പദ്ധതിയുടെ ലക്ഷ്യം.
പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൈരളി.കെ, ഷമീന.കെ.കെ, സി.ഡി.പി.ഒ റംലത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാരായ ക്ലാര, രജനി, നീതു, ജലജ, ഷരീഫ, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.