കോഴിക്കോട്: അഡ്വ. കെ. ഭാസ്‌കരന്‍ നായരുടെ ഓര്‍മ്മയില്‍ അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരായിരുന്നവര്‍ ഒത്തുചേര്‍ന്നു. ബാര്‍ അസോസിയേഷന്‍ ഹാളില്‍ സുപ്രീ കോടതി അഭിഭാഷകന്‍ ആര്‍.ബസന്ത്, അഡ്വ.ഡി.വി.നാരായണന്‍, അഡ്വ.അഹമ്മദ് കുട്ടി പുത്തലത്ത്, അഡ്വ.പി.രാജീവ് എന്നിവര്‍ സംസാരിച്ചു.
അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പിന്നിട്ട അഡ്വ.എം.അശോകന് അഡ്വ. കെ.ഭാസ്‌ക്കരന്‍ നായരുടെ പത്‌നി ലീലാ ഭാസ്‌ക്കരന്‍ നായര്‍ പൊന്നാട നല്‍കി. വിവിധ കലാ പരിപാടികളും നടന്നു.