കൊല്ലം :അഞ്ചലില്‍ അയല്‍ വീട്ടിലെ റഫ്രിജറേറ്ററില്‍ നിന്ന് ബിയര്‍ എടുത്തു കുടിച്ച പതിനാലുകാരിയുടെ സമനില തെറ്റി.റോഡിലിറങ്ങിയ കുട്ടിയെ പരിസരവാസികളായ യുവാക്കള്‍ കണ്ട് കാറില്‍ കയറ്റി വീട്ടിലെത്തിച്ചു.ഇതോടെ യുവാക്കള്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന വാര്‍ത്ത പരന്നു.
ബിയര്‍ കഴിച്ച് റോഡിലിറങ്ങിയ പെണ്‍കുട്ടി മദ്യപാനികളെപ്പോലെ പെരുമാറുകയായിരുന്നു.ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയ പരിസരവാസികളായ യുവാക്കള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വീട്ടിലെത്തിച്ച് കതകടച്ചു.കുട്ടിയെ ആരോ കാറില്‍ കയറ്റിക്കൊണ്ട് പോയെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.കതകടച്ച നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ കതക് തള്ളിത്തുറന്നപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെയാണ് കണ്ടത്.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി.പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു.ബോധം വന്ന പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോള്‍ ബിയര്‍ കുടിച്ച് ബോധം നഷ്ടപ്പെട്ടതാണെന്നും തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും കുട്ടി പറഞ്ഞു.കുട്ടിയെ വീട്ടിലെത്തിച്ച് യുവാക്കളെ പലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.