Friday, June 20, 2025

വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവറെ കാണാനില്ല

Must Read

പാലക്കാട് :വടക്കഞ്ചേരിയില്‍ ഒമ്പത് പേര്‍ മരിക്കാനിടയായ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ആശുപത്രിയില്‍ നിന്ന് കാണാതായി.ഇയാള്‍ വ്യാജ പേരിലാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്ന്‌പോലീസ് പറയുന്നു.

അപകടത്തില്‍പ്പെട്ട ലൂമിനസ് ബസിന്റെ ഡ്രൈവര്‍ ജോമോനെയാണ് കാണാതായത്.കൈക്കും കാലിനും നിസ്സാര പരിക്കുണ്ടായിരുന്ന ഇയാളെ പോലീസാണ് വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജോജോ പത്രോസ് എന്ന പേരാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയത്.ആശുപത്രിയില്‍ ഇയാള്‍ അധ്യാപകനാണെന്നാണ് പറഞ്ഞിരുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പട്ടിക പരിശോധിക്കുമ്പഴാണ് ഡ്രൈവര്‍ ജോമോനെ കാണാതായതായും ജോജോ പത്രോസ് എന്ന പേരില്‍ ചികിത്സ തേടി മുങ്ങിയതായും മനസ്സിലായത്.ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പാലക്കാട് കലക്ടര്‍ മൃണ്മയി ജോഷി പറഞ്ഞു.

അപകടം നടക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗം മണിക്കൂറില്‍ 97.7 കി.മീറ്റര്‍ ആയിരുന്നുവെന്ന് ജി.പി.എസ് വിവരങ്ങളില്‍ വ്യക്തമാണ്.നേരത്തേ നിരവധി നിയമലംഘനങ്ങള്‍ നടത്തിയ ബസാണ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img