Thursday, June 19, 2025

പാലക്കാട് ബസുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം

Must Read

പാലക്കാട്: വിനോദയാത്രാസംഘം സഞ്ചരിച്ച ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു.വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്ന് യാത്രക്കാരും അപകടത്തില്‍ മരണമടഞ്ഞു.38 പേര്‍ക്ക് പരിക്കേറ്റു.ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.നാല് പേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന് പിന്നില്‍ വലത് വശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.മുന്നിലുണ്ടായിരുന്ന കാറിനെ അമിത വേഗത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബസില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img