Saturday, June 21, 2025

പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് :കെ.മുരളീധരന്‍

Must Read

കോഴിക്കോട് :കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെന്ന കെ.മുരളീധരന്‍ എം.പി.ശശി തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ലെന്നും ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കരുത്തുള്ളയാള്‍ ഖാര്‍ഗെയാണെന്നും അദ്ദേഹം പറഞ്ഞു.താഴെത്തട്ടു മുതല്‍ സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സാധാരണ ജനങ്ങളുടെ മനസ്സറിയുന്നതെന്നും അതിനാല്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നുമാണ് തന്നെപ്പോലയുള്ളവര്‍ ആഗ്രഹിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ ആരും തരൂരിന് എതിരല്ല.അദ്ദേഹത്തിന് സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ് എന്നത് അദ്ദേഹത്തിന്റെ കുറ്റമല്ല.മറിച്ച് അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യം അതാണ്.പാര്‍ട്ടി ഘടനയില്‍ തരൂരിന് സ്ഥാനമുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കരുത്തുള്ളയാളെന്ന നിലയില്‍ ഖാര്‍ഗെയെ ആണ് എല്ലാവരും പിന്തുണയ്ക്കുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ പക്ഷം പിടിക്കുന്നുവെന്ന തരൂരിന്റെ ആരോപണത്തിന് പ്രതികരണമായി മുരളീധരന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img