Thursday, June 19, 2025

മൂഴിക്കല്‍ പട്ടികജാതി കോളനി നവീകരണത്തിന് 50 ലക്ഷം രൂപയുടെ അനുമതി

Must Read

കോഴിക്കോട്: അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മൂഴിക്കല്‍ പട്ടികജാതി കോളനി നവീകരണത്തിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു.

അടങ്കല്‍ തുകയില്‍ അധികരിക്കാതെ കോളനിയിലെ വിവിധ വീടുകളുടെ പുനരുദ്ധാരണവും നടപ്പാതയും കമ്മ്യൂണിറ്റി ഹാളിന്റെ വൈദ്യുതീകരണവും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് പ്രവൃത്തിയുടെ നിര്‍മ്മാണച്ചുമതല. ആറുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img