Thursday, June 19, 2025

പുറമ്പോക്ക് ഭുമി കൈയേറ്റം: പഞ്ചായത്തിനനുകൂലമായി ജില്ലാക്കോടതി വിധി

Must Read

കോഴിക്കോട് :ചാലിയാര്‍ തീരത്തെ പുറമ്പോക്ക് ഭുമി കൈയേറിയ ആള്‍ക്കെതിരേ നാലുപതിറ്റാണ്ട് മുമ്പ് വന്ന വിധി ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയതിനെതിരേ കൈയേറ്റക്കാരന്‍ നല്‍കിയ അപ്പീല്‍ ജില്ലാക്കോടതി തള്ളി.പെരുമണ്ണ വെള്ളായിക്കോട് ചാലിയാറിനോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമി കൈയേറിയതിനെതിരേ ഗ്രാമപ്പഞ്ചായത്തിന് അനുകൂലമായി വന്ന വിധി പിന്നീട് വന്ന ഭരണ സമിതികളോ ഉദ്യോഗസ്ഥരോ നടപ്പാക്കിയിരുന്നില്ല.

വര്‍ഷങ്ങളായി പുഴയോട് ചേര്‍ന്നുള്ള 7.45 സെന്റ് സ്ഥലത്തുള്ള പുറമ്പോക്ക് ഭുമിയില്‍ നിന്ന് കൈയേറ്റക്കാരനായ കെ.ഇ ഹംസയാണ് തെങ്ങും കവുങ്ങുമടക്കമുള്ള ഫലവൃക്ഷങ്ങളില്‍ നിന്നുള്ള വുളവെടുത്തുകൊണ്ടിരുന്നത്. ഇതിനെതിരേ ഗ്രാമപ്പഞ്ചായത്ത് നല്‍കിയ അപ്പിലിന് അനുകൂലമായി വിധി വന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.2013ല്‍ ഭരണസമിതി കോടതി വിധി നടപ്പാക്കി ഇവിടെ സ്ഥാപിച്ച ഉടമസ്ഥാവകാശ ബോര്‍ഡ്് പിഴുതുമാറ്റിയ കൈയേറ്റക്കാരന്‍ ജില്ലാക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ചെലവടക്കം തള്ളി വിധി വന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img