Thursday, June 19, 2025

വായനയിലൂടെ മനുഷ്യര്‍ സംസ്കാര ചിത്തരാകും: ഇ. പി. ജോൺസൺ

Must Read

ദുബായ്: വായനയിലൂടെ മനുഷ്യര്‍ സംസ്കാര ചിത്തരാകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പറഞ്ഞു. വായനാ വർഷാചരണത്തിന്റെ ഭാഗമായി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ സെന്ററിലെ ദുബൈ കെഎംസിസി സ്റ്റാളിൽ നടന്ന വായനയിലൂടെ ഒത്ത് ചേരൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി 2021 വായന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഷാർജ അന്താരഷ്ട്ര പുസ്തക മേളയിൽ സംഘടിപ്പിച്ച വായനയിലൂടെ ഒത്ത് ചേരൽ  ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ  മുഖ്യ പ്രഭാഷണം  നടത്തുന്നു.

ദുബായ് കെഎംസിസി കാസർക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ദുബായ് കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു കെഎംസിസി ദുബൈ സംസ്ഥാന ഭാരവാഹികളായ അഷറഫ് കൊടുങ്ങല്ലൂർ, റഹീസ്‌ തലശ്ശേരി, മുസ്തഫ വേങ്ങര, ഒ. മൊയ്തു, മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ കൽമട്ട, ജില്ലാ ട്രഷറർ ഹനീഫ ടി. ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, മാധ്യമ പ്രവർത്തകരായ ജലീൽ പട്ടാമ്പി, എൻ. എ. എം. ജാഫർ ഷാർജ കെഎംസിസി ജില്ലാ പ്രസിഡണ്ട് ജമാൽ ബൈത്താൻ, ജില്ലാ ഭാരവാഹികളായ സി. എച്ച്. നൂറുദ്ദീൻ, അബ്ബാസ് കെ. പി, ഫൈസൽ മുഹ്സിൻ, അഷറഫ് പാവൂർ, സലാം തട്ടാനിച്ചേരി, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ ബാവ, സിദ്ധീഖ് ചൗക്കി, റഷീദ് ആവിയിൽ, ഇബ്രാഹിം ബേരിക്ക, സലാം മാവിലാടം,സുബൈർ അബ്ദുല്ല, സുബൈർ കുബനൂർ, സഫ് വാൻ അണങ്കൂർ, ഷാഫി ചെർക്കളം, അർഫാത്ത് അണങ്കൂർ, കാമിൽ ബാങ്കോട്, ഹംസ മുക്കൂട്, ഹനീഫ കുമ്പഡാജ, എസ്.കെ.എസ്.എസ്.എഫ്. നേതാക്കളായ സുബൈർ മാങ്ങാട്, ഐ. പി. എം. ഇബ്രാഹിം, സിദ്ധീഖ് കനിയടുക്കം, അന്താസ് ചെമനാട് എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഫൈസൽ മൊഹ്സിന് തളങ്കര നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img