Thursday, June 19, 2025

മലബാര്‍ ക്രാഫ്റ്റ് മേളക്ക് തുടക്കമായി

Must Read

ഒക്ടോബര്‍ 16 വരെ തുടരും

കോഴിക്കോട് :വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളക്ക് കോഴിക്കോട് സ്വപ്നനഗരിയില്‍ തുടക്കമായി. കേരളം ഉള്‍പ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോറും മേള സന്ദര്‍ശിച്ചു. മേള ഒക്ടോബര്‍ 16 വരെ തുടരും.

പരമ്പരാഗത കരകൗശല കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. 285 യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംബൂ മിഷന്‍, സര്‍ഗാലയ, ഹാന്‍ഡ്ലൂം തുടങ്ങി 80 യൂണിറ്റുകളാണ് കേരളത്തില്‍ നിന്നുള്ളത്.

മരത്തടിയില്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍, തുണി ഉല്‍പ്പന്നങ്ങള്‍, ബാഗുകള്‍, പെയിന്റിംഗുകള്‍, ഉണങ്ങിയ പുഷ്പങ്ങള്‍, മുത്ത് ഡിസൈനുകള്‍, തുടങ്ങിയവയെല്ലാം മേളയില്‍ ലഭ്യമാകും. ഫുഡ് കോര്‍ട്ടുകള്‍, പരമ്പരാഗത സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img