കോഴിക്കോട്: കർഷക സമൂഹത്തെ പൂർണമായും നിർമാർജനം ചെയ്ത് പകരം കോർപറേറ്റുകളെ പകരം സ്ഥാപിക്കാനുള്ള നിലപാടിലൂടെയാണ് കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾ കടന്നു പോവുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ആക്ഷേപിച്ചു. കോവിഡാനന്തരം ലോകം നേരിടുന്ന വലിയ ദുരന്തമായിരിക്കും ഭക്ഷ്യ ക്ഷാമം മൂലമുള്ള പട്ടിണിയും ദാരിദ്ര്യവുമെന്നും പാണ്ടികശാല അഭിപ്രായപ്പെട്ടു. കോഴിക്കോട് വലിയങ്ങാടിയിലെ കർഷക ഭവനിൽ ജില്ലാകമ്മിറ്റി നടത്തിയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാണ്ടികശാല. കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തും അതിൽ ഇടപെട്ടും കർഷക സംഘം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കർഷകരുടെഉൽപന്നങ്ങൾ വിറ്റഴിക്കാനും മികച്ച വില ലഭ്യമാക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി കെ. കെ. അബ്ദുറഹ്മാൻ മാസ്റ്റർ പറഞ്ഞു. ജീവൻനിലനിർത്തുന്നതിനു വേണ്ടിയാണ് കർഷകർ കഠിനാധ്വാനം ചെയ്യുന്നത്. അത് അംഗീകരിക്കാൻ ഭരണ കൂടങ്ങൾ തയ്യാറാവണമെന്ന് കർഷക സംഘം നൽകിയ സ്വീകരണത്തിന് നന്ദി പറയവെ കുറുക്കോളി മൊയ്‌ദീൻ എംഎൽഎ വ്യക്തമാക്കി. സ്വീകരണ യോഗം മുസ് ലിം ലീഗ് മുതിർന്ന നേതാവ് പി. ശാദുലി ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി എം. എ. റസാഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ആശംസകളർപ്പിച്ചു. ജില്ലാസെക്രട്ടറി നസീർ വളയം സ്വാഗതം പറഞ്ഞു. ഒ. പി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻതട്ടാഞ്ചേരി, എ. പി. മൂസ, കെ. പി. അബ്ദുറഹി മാൻ, പി. കെ. മൊയ്തീൻഹാജി, സി. എച്ച്. റസാഖ്ഹാജി, അബ്ദുല്ല വല്ലൻകണ്ടത്തിൽ, അഷ്റഫ്ചാത്തോത്ത്, കെ. കെ. മജീദ്, എ. വി. മൊയ്തീൻ കോയ, പി. പി. മുഹമ്മദ്, കെ. പി. അബ്ദുറഹിമാൻ, നടുക്കണ്ടി അബൂബക്കർ, മുനീർ കുതിരാടം, ഹബീബ് ചെറൂപ്പ പ്രസംഗിച്ചു. കൺവൻഷനിൽ സി. വി. മൊയ്തീൻ അദ്ധ്യക്ഷതവഹിച്ചു. കെ. കെ. അന്ത്രുമാസ്റ്റർ, എ. പി. മൂസ, അബ്ദുറഹിമാൻ മാസ്റ്റർ കൊണ്ടോട്ടി, മൊയ്തു വേർക്കണ്ടി, എം. കെ. അബ്ദുറ ഹിമാൻ മാസ്റ്റ്ർ, മുഹമ്മദലി ക്രസന്റ്, സൈനുദ്ദീൻ മരുതോങ്കര, കുമാരൻ ബേപ്പൂർ, എ. പി. അബൂബക്കർ, കെ. കെ. മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് സി, കെ. പി. അന്ത്രു പ്രസംഗിച്ചു. പി. ബീരാൻ കുട്ടി നന്ദിയും പഞ്ഞു.